ഓഗസ്റ്റ് മാസത്തെ മുടങ്ങികിടന്ന ക്ഷേമപെന്‍ഷന്‍ ക്രിസ്തുമസിന് മുമ്പ് എല്ലാവര്‍ക്കും വിതരണം ചെയ്യാന്‍ തീരുമാനം. 900 കോടിയോളം രൂപയാണ് പെന്‍ഷന്‍ വിതരണത്തിനായി മാറ്റിവയ്ക്കുന്നത്. പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൌണ്ടുകള്‍ വഴിയും പണം ലഭിക്കുന്നതാണ്.
ഇതോടെ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള തുക കുടിശിക വരും. പട്ടികയിലുള്ള 64 ലക്ഷം പേരില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. ഏഴര വര്‍ഷത്തിനുള്ളില്‍ 57,400 കോടിയോളം രൂപയുടെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.