Newsperseconds.com

രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സ തേടി; നവജാത ശിശുവിനെ കണ്ടെത്തിയത് വീട്ടിലെ ബാത്ത്‌റൂമിലെ ബക്കറ്റില്‍

Capture

തൃശ്ശൂര്‍: നവജാത ശിശുവിനെ വീട്ടിലെ ബാത്ത്‌റൂമിലെ ബക്കറ്റില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ അടാട്ടിലാണ് സംഭവം. രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ബന്ധുക്കള്‍ക്കൊപ്പം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

യുവതിയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചതാണ്. സ്ത്രീ പോലീസ് നിരീക്ഷണത്തിലാണ്. രക്തസ്രാവത്തെ തുടര്‍ന്ന് യുവതി പ്രസവ വാര്‍ഡില്‍ ചികിത്സയിലാണ്. പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയെ പോലീസ് ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Share this Article

Leave a Comment