Newsperseconds.com

ഷെന്‍ ഹുവ 15 വിഴിഞ്ഞം തുറമുഖത്ത് വീണ്ടുമെത്തുന്നു; 11 മണിയോടെ നങ്കൂരമിടും

Capture

തിരുവനന്തപുരം: ഷെന്‍ ഹുവ 15 വിഴിഞ്ഞം തുറമുഖത്ത് വീണ്ടുമെത്തും. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്‌നുകളുമായിട്ടാണ് നാലാമത്തെ കപ്പല്‍ ഇന്നെത്തുന്നത്.

രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകളും മൂന്ന് യാര്‍ഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കപ്പല്‍ തുറമുഖത്ത് നങ്കൂരമിടും. ഈ ക്രെയിനുകള്‍ എല്ലാം പ്രവര്‍ത്തനസജ്ജമാക്കിയതിന് ശേഷമായിരിക്കും അടുത്ത ഘട്ടമായി ബാക്കിയുള്ള ക്രെയിനുകള്‍ എത്തിക്കുക.

ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നാല് ഷിപ്പു ടു ഷോര്‍ ക്രെയ്‌നുകളും 11 യാര്‍ഡ് ക്രെയ്‌നുകളുമാകും.

Share this Article

Leave a Comment