Newsperseconds.com

മൂന്നാറിൽ ആശങ്ക പടർത്തി വീണ്ടും കാട്ടുകൊമ്പൻ പ‌ടയപ്പ; പെരിയവാരെ എസ്റ്റേറ്റിലെ റേഷൻ കട ഭാഗീകമായി തകർത്തു

Untitled Design (91)

മൂന്നാറിൽ റേഷൻകട തകർത്ത് കാട്ടുകൊമ്പൻ പടയപ്പ. പെരിയവാരെ എസ്റ്റേറ്റിലെ 49-ാം നമ്പർ കടയാണ് തകർത്തത്.

ഇന്ന് രാവിലെ ജനവാസ മേഖലയിൽ എത്തിയ പടയപ്പ പെരിയവാരെ എസ്റ്റേറ്റിലെ റേഷൻ കട ഭാഗീകമായി തകർത്തു. മൂന്നു ചാക്ക് അരിയും കഴിച്ച ശേഷമാണ് കാട് കയറിയത്. കഴിഞ്ഞ ദിവസം ലാക്കാട് എസ്റ്റേറ്റിലെ റേഷൻ കടയും പടയപ്പ തകർത്തിരുന്നു. അരിക്കൊമ്പന് പിന്നാലെ പടയപ്പയും റേഷൻ കടകൾ ആക്രമിക്കുന്നത് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. കാട്ടാന ശല്യം പരിഹരിക്കാൻ വനം വകുപ്പ് ഇടപെടണമെന്നാണ് പ്രാദേശ വാസികളുടെ ആവശ്യം.

Share this Article

Leave a Comment