Newsperseconds.com

ടിന്നുകളുടെ ലഭ്യത കുറവ്; ശബരിമലയിൽ ഇന്ന് ഉച്ചയോടെ അരവണ നിർമ്മാണം നിർത്തിവച്ചു

Untitled Design

ശബരിമലയിൽ ഇന്ന് ഉച്ചയോടെ അരവണ നിർമ്മാണം നിർത്തിവച്ചു. ടിന്നിന്റെ ക്ഷാമത്തെ തുടർന്നാണ് അരവണ വിതരണം നിർത്തിയത്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ ഒരു തീർത്ഥാടകന് അഞ്ചു ബോട്ടിൽ അരവണ മാത്രമേ വാങ്ങാൻ സാധിക്കു. അതേസമയം, ഇന്ന് തന്നെ കൂടുതുൽ കണ്ടെയ്നറുകൾ എത്തിക്കുമെന്ന് ദേവസ്വം ബോേർഡ് അറിയിച്ചു.

ടിന്നുകളുടെ ലഭ്യത കുറവാണ് പ്രതിസന്ധിക്ക് കാരണം. കരാർ എറ്റെടുത്ത 2 കമ്പനികളിൽ ഒരു കമ്പനി കൃത്യമായി ടിന്നുകൾ എത്തിക്കാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. ഒരു ദിവസം മൂന്ന് ലക്ഷം ടിന്നുകൾ എത്തേണ്ടസ്ഥിതിയ്ക്ക്, നിലവിൽ പകുതിയോളം ടിന്നുകൾ മാത്രമാണ് എത്തുന്നത്. നിലവിൽ ഒരാൾക്ക് നൽകുന്നത് 5 അരവണകൾ മാത്രമാണ്.

Share this Article

Leave a Comment