കൊല്ലത്ത് നടക്കുന്ന കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവേ ട്രെയിനില്‍ വെച്ചുണ്ടായ അപകടത്തില്‍ മത്സരാര്‍ത്ഥിക്ക് പരിക്ക്. പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫൈസലിനാണ് പരിക്കേറ്റത്. അപകടത്തില്‍ ഫൈസലിന്റെ കാല്‍വിരലുകള്‍ ചതഞ്ഞരഞ്ഞു.
കലോത്സവം കഴിഞ്ഞ് മടങ്ങവേ ശാസ്താംകോട്ടയില്‍ വെച്ചായിരുന്നു അപകടം. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. ഉറക്കത്തിനിടെ വാതിലിലൂടെ ട്രെയിനിന്റെ പുറത്തേക്കായ കാലുകള്‍ മരക്കൊമ്പിലോ പോസ്റ്റിലോ ഇടിച്ചാകാം അപകടമെന്ന് നിഗമനം. ഫൈസല്‍ ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ പുതുമണവാളനായി വേഷമിട്ട് എ ഗ്രേ ഡ് കരസ്ഥമാക്കി മടങ്ങവേയാണ് അപകടം. ഫൈസലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.