Newsperseconds.com

ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം; ഡിസംബര്‍ 26 മുതല്‍ ആരംഭിക്കും

Untitled-1

എറണാകുളം: ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ഡിസംബര്‍ 26ന് രാത്രി എട്ട് മുതല്‍ ആരംഭിക്കും. 2024 ജനുവരി 6 വരെയാണ് മഹോത്സവം നടക്കുന്നത്. അവസാന ദിവസം രാത്രി 8.00 വരെ ആയിരിക്കും നട തുറന്നുള്ള ദര്‍ശനം ലഭിക്കുന്നത്

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ്. സ്ത്രീകളുടെ ശബരിമല എന്നും വിളിക്കപ്പെടുന്ന തിരുവൈരാണിക്കുളം ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ ആരാധനാലയമാണ്. ശിവനും പാര്‍വ്വതിയും ഒരേ ശ്രീകോവിലില്‍ വ്യത്യസ്ത ദിശകളിലേക്ക് ദര്‍ശനമായി നില്‍ക്കുന്ന അത്യപൂര്‍വ്വമായ കാഴ്ചയും ഇവിടെ കാണാം.

എന്നാല്‍ തിരുവൈരാണിക്കുളം ക്ഷേത്രത്തെ പ്രസിദ്ധമാക്കുന്നത് ഇവിടെ ആണ്ടിലൊന്നു മാത്രം നടക്കുന്ന നടതുറപ്പ് മഹോത്സവമാണ്. പതിനായിരക്കണക്കിന് വിശ്വാസികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നട തുറന്നുള്ള ദര്‍ശനത്തിനായി ഇവിടെ എത്തുന്നു. എറണാകുളം ജില്ലയില്‍ ആലുവയ്ക്ക് സമീപം ശ്രീമൂലനഗരം പഞ്ചായത്തിന്റെ ഭാഗമായ വെള്ളാരപ്പള്ളിയിലാണ് തിരുവൈരാണിക്കുളം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

 

Share this Article

Leave a Comment