താനെ: ഭക്ഷ്യവിഷബാധയേറ്റ് താനെ ജില്ലയിലെ 109 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തുനിന്ന് കൊണ്ടുവന്ന മധുരപലഹാരം ഉള്‍പ്പെടെയുള്ള ഭക്ഷണം വിതരണം ചെയ്തിരുന്നു.
ഭക്ഷണം കഴിച്ചതിന് ശേഷം 109 വിദ്യാര്‍ത്ഥികള്‍ക്കും ഛര്‍ദ്ദി, ഓക്കാനം, തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് വിളമ്പിയ ഭക്ഷണസാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് അയച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ലോക്കല്‍ പോലീസ് അന്വേഷണം നടത്തി വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.