ന്യൂഡല്‍ഹി: ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഇന്നും ഇഡിക്ക് മുമ്പാകെ ഹാജരാകില്ല. കഴിഞ്ഞ നാല് മാസത്തിനിടെ പുറപ്പെടുവിച്ച നാല് സമന്‍സുകള്‍ ഒഴിവാക്കിയതിനെത്തുടര്‍ന്ന് ഇഡി ബുധനാഴ്ച അരവിന്ദ് കെജ്രിവാളിന് അഞ്ചാമത്തെ സമന്‍സ് അയച്ചിരുന്നു.
ഡല്‍ഹി മുഖ്യമന്ത്രി അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകുമോ എന്ന കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) മിണ്ടുന്നില്ലെങ്കിലും ഇത്തവണയും അദ്ദേഹം സമന്‍സ് ഒഴിവാക്കാനാണ് സാധ്യതയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിന് നല്‍കിയ സമന്‍സ് തങ്ങളുടെ നിയമ സംഘം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് എഎപി വാദിച്ചു.