ന്യൂഡല്‍ഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആറാമത്തെ സമന്‍സ്. ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് എഎപി അറിയിച്ചു.
ഏജന്‍സിയുടെ ആറാമത്തെ സമന്‍സ് നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച പാര്‍ട്ടി കെജ്രിവാളിന് ആവര്‍ത്തിച്ച് സമന്‍സ് അയയ്ക്കുന്നതിന് പകരം ഇഡി കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞു.
കെജ്രിവാള്‍ ഒന്നിലധികം സമന്‍സുകള്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിറ്റി കോടതിയെ സമീപിച്ചിരുന്നു.കേന്ദ്ര ഏജന്‍സി നല്‍കിയ പരാതിയില്‍ ശനിയാഴ്ച കെജ്രിവാളിന് നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോടതി ഇളവ് അനുവദിച്ചിരുന്നു.