ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഏഴാമത്തെ സമന്‍സ്. ഡല്‍ഹി മദ്യ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഫെബ്രുവരി 26 ന് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ കെജ്രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 26ന് ഹാജരാകാനാണ് നിര്‍ദേശം. സമന്‍സ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി മേധാവി കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ ഹാജരായിരുന്നില്ല.
എഎപി സമന്‍സുകളെ നിയമവിരുദ്ധം എന്ന് വിശേഷിപ്പിക്കുകയും വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്ന് ഉറപ്പിക്കുകയും ചെയ്തുകൊണ്ട് ഇഡിയുടെ ഏഴാമത്തെ സമന്‍സും അദ്ദേഹം ഒഴിവാക്കി. ഫെബ്രുവരി 2, ജനുവരി 19, ജനുവരി 3, ഡിസംബര്‍ 21, നവംബര്‍ 2 തീയതികളിലെ സമന്‍സുകളും കെജ്രിവാള്‍ ഒഴിവാക്കി. വീണ്ടും വീണ്ടും സമന്‍സ് അയയ്ക്കുന്നതിന് പകരം ഇഡി കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വേണ്ടത്’-കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.