മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ഐഇഡി സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഡിഎം കോളേജ് കോംപ്ലക്സിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഡിഎം കോളേജ് കോംപ്ലക്സിലാണ് സംഭവം.
ഒയിനം കെനെജി എന്ന 24 കാരനാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ മരിച്ചത്. പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്, ഇയാളുടെ നില ഗുരുതരമാണ്.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. മണിപ്പൂര്‍ പൊലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും പ്രദേശം വളയുകയും തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു.