ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ആം ആദ്മി പാര്‍ട്ടി പ്രതിഷേധം കത്തുന്നു. ഡല്‍ഹി ട്രാഫിക് പോലീസ് പ്രത്യേക ക്രമീകരണങ്ങളാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്. പ്രതിഷേധം ഡല്‍ഹിയിലെ ഗതാഗതത്തെ വലിയ രീതിയില്‍ ബാധിക്കുമെന്നും തുഗ്ലക്ക് റോഡ്, സഫ്ദര്‍ജംഗ് റോഡ്, കെമാല്‍ അത്താതുര്‍ക്ക് മാര്‍ഗ് എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. പ്രത്യേക ക്രമസമാധാന ക്രമീകരണം കാരണം ഡല്‍ഹിയിലെ ഗതാഗതത്തെ ബാധിക്കുമെന്ന് പോലീസ് പറഞ്ഞു.
കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ എഎപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി വളഞ്ഞാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 28 വരെ ഇഡി കസ്റ്റഡിയിലാണ്.