Newsperseconds.com

അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവില്ല; ഹര്‍ജി മാറ്റി

Arvind Kejriwal Interim Bail

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം സംബന്ധിച്ച വാദം സുപ്രീം കോടതി വ്യാഴാഴ്ച്ച കേള്‍ക്കും. കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റുകയായിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെ കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി. കേസില്‍ മാര്‍ച്ച് 21 ന് അറസ്റ്റിലായ കെജ്രിവാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ്. അടുത്ത വ്യാഴാഴ്ച ഹര്‍ജി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് വീണ്ടും പരിഗണിച്ചേക്കും.

അതേ സമയം, ഹര്‍ജി പരിഗണിക്കവെ കെജ്രിവാളിന്റെ അറസ്റ്റില്‍ വ്യക്തത വേണമെന്ന് കോടതി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. എന്തു കൊണ്ടാണ് അന്വേഷണം രണ്ടു വര്‍ഷം നീണ്ടതെന്നും ഇഡിയോട് കോടതി ചോദിച്ചു. കൂടാതെ, ഇഡിയുടെ അന്വേഷണത്തിന്റെ സ്വഭാവവും യുക്തിയും പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു. അരവിന്ദ് കെജ്രിവാളിന്റെയും മനിഷ് സിസോദിയയുടെയും അറസ്റ്റില്‍ വ്യക്തത വരുത്തണമെന്നും സുപ്രിംകോടതി പറഞ്ഞു. തുടക്കം മുതലുള്ള കേസ് ഫയല്‍ ഹാജരാക്കാനും ഇഡിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share this Article

Leave a Comment