മുകേഷ് അംബാനിയും നിത അംബാനിയും തങ്ങളുടെ കുട്ടികളെ സമ്മാനങ്ങള്‍ കൊണ്ട് ആഡംബരപ്പെടുത്തുന്ന കാര്യം വരുമ്പോള്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയും ലോകത്തിലെ പതിനൊന്നാമത്തെ സമ്പന്നനും എന്ന നിലയില്‍, മുകേഷ് അംബാനിക്ക് തന്റെ മക്കള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ സമ്പത്തിന്റെ ഒരു ശേഖരം തന്നെയുണ്ട്. മകന്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ക്കായി ദമ്പതികള്‍ അടുത്തിടെ ഏകദേശം 1259 കോടി രൂപയാണ് ചെലവഴിച്ചത്. ഇപ്പോള്‍ മരുമകള്‍ രാധിക മെര്‍ച്ചന്റിന് നല്‍കിയതാവട്ടെ 640 കോടിയുടെ പടുകൂറ്റന്‍ ബംഗ്ലാവാണ്. ദുബായിലെ പാം ജുമൈറയിലാണ് ഈ ആഡംബര വീട് സ്ഥിതി ചെയ്യുന്നത്. 70 മീറ്റര്‍ പ്രൈവറ്റ് ബീച്ചാണ് ഈ വീടിന്റെ പ്രധാന ആകര്‍ഷണം. 10 അത്യാധുനിക ബെഡ്റൂമുകളാണ് ഇതിലുള്ളത്. ഇന്‍ ബിള്‍ട്ട് പൂളും ഈ ബെഡ്‌റൂമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിലകൂടിയ സമ്മാനങ്ങളുടെ ഒരു തീരാത്ത ശേഖരം തന്നെ മക്കള്‍ക്കായി അംബാനി നല്‍കിയിട്ടുണ്ട്. ഇളയമകന്‍ ആനന്ദ് അംബാനിയുടെ പ്രീം വെഡിംഗ് ആഘോഷങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ മാസങ്ങളോളം ട്രെന്‍ഡിങ് നമ്പര്‍ വണ്‍ ആയിരുന്നു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി കോടീശ്വരന്മാരാണ് ചടങ്ങില്‍ പങ്കെടുത്തത്. കോടികള്‍ ഒഴുക്കിയുള്ള വിവാഹത്തിന് മുന്‍പേ കോടികള്‍ ചെലവഴിച്ച് അത്യാഡംബര സമ്മാനം മരുമകള്‍ക്ക് നല്‍കുന്ന ഒരു പതിവ് അംബാനി കുടുംബത്തിന് ഉണ്ട്. അംബാനി കുടുംബത്തിലെ മൂത്ത മരുമകളായ ശ്ലോക മേത്തയ്ക്ക് നിത അംബാനി നല്‍കിയത് 500 കോടിയോളം വില വരുന്ന ആഡംബര വജ്ര മാലയായിരുന്നു. മകന്റെ പ്രീവെഡ്ഡിങ് പരിപാടികളിലെ ഭക്ഷണം മുതല്‍ അംബാനി കുടുംബം ധരിച്ച വസ്ത്രങ്ങള്‍ വരെ ചര്‍ച്ചവിഷയമായിരുന്നു.

ജൂലൈ 10, 11, 12 തിയ്യതികളിലായി നടക്കാനിരിക്കുന്ന വിവാഹത്തിന്റെ പ്രീ-വെഡ്ഡിങ് ആഘോഷങ്ങളെല്ലാം ലോകം ഉറ്റുനോക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ആനന്ദും നവവധു രാധിക മെര്‍ച്ചന്റിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. പിന്നാലെ ആരാണ് രാധിക മെര്‍ച്ചെന്റ് എന്നും ആനന്ദുമായി രാധിക എങ്ങനെ അടുപ്പത്തിലായി എന്നുമുള്ള ചോദ്യങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ആനന്ദ് അംബാനിയെ പോലെ പ്രമുഖയല്ല എങ്കിലും നിരവധി ബിസിനസ് ശൃഖലകളുള്ളയാളാണ് രാധിക മെര്‍ച്ചന്റ്. വീരന്‍ മര്‍ച്ചന്റിന്റെയും ഷൈല മെര്‍ച്ചന്റിന്റെയും മകളായ രാധിക എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ (ഇഎച്ച്പിഎല്‍) ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. അനന്ത് അംബാനിയെ ഉടന്‍ വിവാഹം കഴിക്കുന്ന രാധിക ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട്.
മികച്ച ഒരു ഭരതനാട്യ നര്‍ത്തകി കൂടിയായ രാധിക മുംബൈയിലെ ശ്രീ നിഭ ആര്‍ട്‌സ് ഡാന്‍സ് അക്കാദമിയിലെ ഗുരുഭവന്‍ താക്കൂറില്‍ നിന്നുമാണ് പരിശീലനം നേടിയത്. 2022 ല്‍ നടന്ന രാധികയുടെ ഭരതനാട്യ അരങ്ങേറ്റ ചടങ്ങില്‍ അംബാനിയുടെയും മെര്‍ച്ചെന്റിന്റെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. വിവാഹം കഴിയുന്നതോടെ അംബാനി കുടുംബത്തിന്റെ അംഗമാകുന്നതോടെ നിത അംബാനിക്ക് ശേഷം അംബാനി കുടുംബത്തില്‍ ഭരതനാട്യത്തില്‍ മികവ് തെളിയിച്ച വ്യക്തിയായിരിക്കും രാധിക.