Newsperseconds.com

സംഘടനകളുമായുള്ള ബന്ധം നോക്കിയാണ് വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത്, യോഗ്യത പ്രശ്‌നമല്ല; നീറ്റ്- നെറ്റ് വിവാദങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്

Capture

ദില്ലി: നീറ്റ്, യുജിസി-നെറ്റ് വിവാദങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. എല്ലാ സ്ഥാപനങ്ങളും ബിജെപി പിടിച്ചെടുത്തതിനാലാണ് എല്ലാ പേപ്പര്‍ ചോര്‍ച്ചകളും സംഭവിക്കുന്നതെന്ന് ആരോപിച്ചു. രാജ്യത്ത് നോണ്‍ സ്റ്റോപ്പ് പേപ്പര്‍ ചോര്‍ച്ചയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പരിഹസിച്ചു. ഉക്രൈന്‍, ഗാസ യുദ്ധങ്ങള്‍ നിര്‍ത്തിയ മോദിക്ക് പേപ്പര്‍ ലീക്ക് തടയാന്‍ സാധിക്കുന്നില്ലെന്നും സര്‍ക്കാരിന് ചോദ്യപേപ്പര്‍ ചോര്‍ച്ച തടയണമെന്ന് ആഗ്രഹമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രണ്ടാം ഭരത് ജോഡോ യാത്രയില്‍ എല്ലായിടത്തും വിദ്യാര്‍ത്ഥികള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് പറഞ്ഞു. മധ്യപ്രദേശ്, ഗുജറാത്ത് കേന്ദ്രീകരിച്ച് ആണ് ഇത് നടക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് യോഗ്യത നോക്കിയല്ല. മറിച്ച് സംഘടനകളുമായി ബന്ധം നോക്കിയാണ്. വിദ്യാര്‍ത്ഥികള്‍ ഇത് കാരണം വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ ഒരു സംഘടന കൈക്കലാക്കി. നിലവിലുള്ള രീതി നിര്‍ബന്ധമായും മാറണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ, പരീക്ഷയുടെ സമഗ്രതയില്‍ വിട്ടുവീഴ്ച ഉണ്ടായേക്കാമെന്ന ഇന്‍പുട്ടുകളെ തുടര്‍ന്ന് യുജിസി-നെറ്റ് റദ്ദാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിടുകയും കേസ് അന്വേഷണത്തിനായി സിബിഐക്ക് കൈമാറുകയും ചെയ്തു.

Share this Article

Leave a Comment