Newsperseconds.com

കൊങ്കണ്‍ ടണലിലെ വെള്ളക്കെട്ട്; ട്രെയിനുകള്‍ വഴി തിരിച്ചു വിടുന്നു

Capture

മുംബൈ: കൊങ്കണ്‍ ടണലിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് ട്രെയിനുകള്‍ വഴി തിരിച്ചു വിടുന്നു. മഡ്ഗാവ്- ഛണ്ഡീഗഡ് എക്‌സ്പ്രസ്, മംഗളുരു സെന്‍ട്രല്‍ – ലോക്മാന്യ തിലക്, മംഗളുരു ജംഗ്ഷന്‍- മുംബൈ സിഎസ്എംടി എക്‌സ്പ്രസ് ട്രെയിന്‍, സാവന്ത് വാടി റോഡ് – മഡ്ഗാവ് ജംഗ്ഷന്‍ പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകള്‍.

അതേ സമയം, എറണാകുളം ജംഗ്ഷന്‍- പൂനെ ജംഗ്ഷന്‍ എക്‌സ്പ്രസ് ട്രെയിന്‍, മംഗളുരു ജംഗ്ഷന്‍ – മുംബൈ സിഎസ്എംടി എക്‌സ്പ്രസ്, എറണാകുളം ജംഗ്ഷന്‍ – എച്ച് നിസാമുദ്ദീന്‍, തിരുവനന്തപുരം സെന്‍ട്രല്‍ – എച്ച് നിസാമുദ്ദീന്‍ എക്‌സ്പ്രസ്, ലോകമാന്യ തിലക് – തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ്, ലോകമാന്യതിലക് – കൊച്ചുവേളി എക്‌സ്പ്രസ്, എച്ച്.നിസാമുദ്ദീന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ്, ബാവ്‌നഗര്‍ – കൊച്ചുവേളി എക്‌സ്പ്രസ്, ലോകമാന്യ തിലക് – എറണാകുളം എക്‌സ്പ്രസ്,
ഇന്‍ഡോര്‍ ജംഗ്ഷന്‍ – കൊച്ചുവേളി എക്‌സ്പ്രസ് എന്നിവയാണ് വഴി തിരിച്ച് വിട്ട ട്രെയിനുകള്‍.

Share this Article

Leave a Comment