ദില്ലി: പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലെ കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗംഗാറാംചക്-ഭാദുലിയ കല്‍ക്കരി ബ്ലോക്കില്‍ രാവിലെ 10 മണിയോടെ ട്രക്കില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചപ്പോഴാണ് സ്ഫോടനം നടന്നത്.
വാഹനകള്‍ക്കും കേടുപാടുകളുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കല്‍ക്കരി ഖനനത്തിനിടെയാണ് ഗംഗാറാംചാക് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയില്‍ അപകടമുണ്ടായത്. സ്‌ഫോടനകാരണം കണ്ടെത്താന്‍ പൊലീസ് പരിശോധന തുടങ്ങി. കഴിഞ്ഞ വര്‍ഷവും പശ്ചിമ ബംഗാളില്‍ കല്‍ക്കരി ഖനിയില്‍ അപകടമുണ്ടായിരുന്നു.