Newsperseconds.com

കൊച്ചി- ബംഗളൂരു വിമാനത്തില്‍ ബോംബ് ഭീഷണി; ഒരാഴ്ച്ചക്കുള്ളില്‍ നിരവധി വ്യാജ ഫോണ്‍കോളുകള്‍; ഡല്‍ഹിയില്‍ സിഇഒമാരുമായി യോഗം

Untitled 1

വിസ്താര, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നിവയുള്‍പ്പെടെ വിവിധ ഇന്ത്യന്‍ എയര്‍ലൈനുകളുടെ 30 ലധികം വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു പുറപ്പെടേണ്ട കൊച്ചി- ബംഗളൂരു വിമാനത്തില്‍ ബോംബ് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് പരിശോധന കടുപ്പിച്ചു. എക്‌സിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഈ വിമാനത്തില്‍ പോകേണ്ട യാത്രക്കാരെ ദേഹ പരിശോധനയ്ക്ക് വിധേയരാക്കി.

ഈ ആഴ്ച ഇതുവരെ, കുറഞ്ഞത് 70 ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചിട്ടുണ്ട്. അവയില്‍ മിക്കതും വ്യാജമാണെന്ന് തെളിഞ്ഞു. വിഷയത്തെ അതീവ ഗൗരവത്തോടെയാണ് വ്യോമയാന മന്ത്രാലയം കാണുന്നത്. അതിനിടെ വിമാന കമ്പനികളുടെ സിഇഒമാരുമായി ഡല്‍ഹിയില്‍ യോഗം പുരോഗമിക്കുകയാണ്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷനാണ് യോഗം വിളിച്ചത്.

Share this Article

Leave a Comment