ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടിക്കുന്ന ഡീപ്ഫേക്കുകള്‍ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും സമൂഹത്തില്‍ അസംതൃപ്തി ഉയര്‍ത്തുമെന്നും മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെ ഞാന്‍ പാടുന്ന ഒരു വീഡിയോ കണ്ടു. എന്നെ ഇഷ്ടപ്പെടുന്ന ആളുകള്‍ അത് ഫോര്‍വേഡ് ചെയ്യുകയും ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി നിര്‍മ്മിച്ച ഡീപ്‌ഫേക്കുകള്‍ കാരണം ഒരു പുതിയ പ്രതിസന്ധി ഉയര്‍ന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള ചിത്രത്തിലോ വീഡിയോയിലോ ഉള്ള വ്യക്തിയെ മറ്റൊരാളുടെ സാദൃശ്യം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്ന സിന്തറ്റിക് മീഡിയയാണ് ഡീപ്‌ഫേക്ക് വീഡിയോകള്‍. ഈയിടെയായി നിരവധി സെലിബ്രിറ്റികള്‍ ഉള്‍പ്പെടുന്ന ഡീപ്‌ഫേക്ക് വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. ഇത് പോലീസ് എഫ്ഐആറിലേക്കും കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നടപടിയിലേക്കും നയിച്ചു.