Newsperseconds.com

ഉത്തരകാശി തുരങ്ക അപകടം; ഓഗര്‍ യന്ത്രം പ്രവര്‍ത്തനം നിലച്ചു; രക്ഷാപ്രവര്‍ത്തനത്തിന് വീണ്ടും തിരിച്ചടി

Capture

ഉത്തരകാശി: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കും. ഇന്നലെ രാത്രിയോടെ ഓഗര്‍ ഡ്രില്ലിങ് യന്ത്രം വീണ്ടും പ്രവര്‍ത്തനം നിലച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി നേരിട്ടത്. രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി രാത്രി മുഴുവന്‍ സ്ഥലത്ത് ഉണ്ടായിരുന്നു.

ഡോക്ടര്‍മാരുടെ ഒരു സംഘം ദിവസവും തൊഴിലാളികളോട് സംസാരിക്കുകയും അവരുടെ ആരോഗ്യവും മാനസികാവസ്ഥയും ചോദിക്കുകയും ചെയ്യുന്നുണ്ട്. ഇതുവരെ 50 മീറ്ററോളം ദൂരമാണ് തുരക്കാനായത്. എന്നിരുന്നാലും, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്തെത്താന്‍ ഇനിയും 10-12 മീറ്റര്‍ കൂടി തുരക്കേണ്ടതുണ്ട്. ഉത്തരകാശി, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജനറല്‍ ഫിസിഷ്യന്‍മാരും സൈക്യാട്രിസ്റ്റുകളും ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

Share this Article

Leave a Comment