Newsperseconds.com

തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Capture

തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന 10:28 ന് പകരം 1:04 ന് ശ്രീ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യും. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.

വാശിയേറിയ പോരാട്ടം നടന്ന തെരഞ്ഞെടുപ്പില്‍ 64 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഭാരത് രാഷ്ട്ര സമിതിയെ (ബിആര്‍എസ്) തോല്‍പ്പിച്ചത്. അത് കൊണ്ട് തന്നെ ജനകീയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് എന്നാണ് ചടങ്ങിനെ വിശേഷിപ്പിക്കുന്നത്.

ഇന്ന് നടക്കുന്ന മെഗാ ഇവന്റിനുള്ള വേദിയില്‍ ഫൂള്‍ പ്രൂഫ് ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാന ഡിജിപി രവി ഗുപ്ത എല്‍ബി സ്റ്റേഡിയം സന്ദര്‍ശിച്ചു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാലും മറ്റ് പല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാര്‍ട്ടി ഭാരവാഹികളും കൂടാതെ ഡല്‍ഹിയില്‍ നിന്നുള്ള മറ്റ് എഐസിസി ഭാരവാഹികളും ചടങ്ങിനെത്തും.

Share this Article

Leave a Comment