മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അധികാരമേറ്റതിന് ശേഷമുള്ള ആദ്യദിനം സെക്രട്ടേറിയറ്റില്‍ തിരക്കിട്ട തുടക്കമായിരുന്നു. പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ആറ് ഗ്യാരണ്ടി ഫയലിലാണ് അദ്ദേഹം തന്റെ ആദ്യ ഒപ്പ് ഇട്ടത്. കൂടാതെ, ശാരീരിക അവശതയുള്ള വനിതയ്ക്ക് ജോലി നല്‍കുന്ന ഫയലിലും മുഖ്യമന്ത്രി ഒപ്പു വെച്ചു.
സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും ആശംസകളും അഭിനന്ദന സന്ദേശങ്ങളും മുഖ്യമന്ത്രി സ്വീകരിച്ചു. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രജാ ദര്‍ബാറിന്റെ ഭാഗമായി ഇന്ന് രാവിലെ ബീഗംപേട്ടിലെ പ്രജാഭവന് മുന്നില്‍ ആളുകള്‍ ക്യൂ നിന്നു.