ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മൈചോങ് ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ച ആളുകള്‍ക്ക് 6,000 രൂപ ധനസഹായം പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഉപജീവനമാര്‍ഗം ബാധിച്ച ആളുകള്‍ക്കുള്ള സഹായം റേഷന്‍ കടകളില്‍ സര്‍ക്കാര്‍ പണമായി നല്‍കുമെന്ന് സര്‍ക്കാര്‍ ഔദ്യോഗിക അറിയിപ്പില്‍ അറിയിച്ചു.
കൂടാതെ,മറ്റ് വിഭാഗങ്ങള്‍ക്ക് കീഴില്‍ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്കുള്ള ദുരിതാശ്വാസവും സംസ്ഥാനം നല്‍കും. മൈചോങ് ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഉപജീവന സഹായത്തിനായി സര്‍ക്കാര്‍ 6,000 രൂപ പ്രഖ്യാപിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പൊതുവിതരണ സംവിധാനത്തിലൂടെ ജനങ്ങള്‍ക്ക് പണം നല്‍കും.