വിവിധ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോധ്യയിലെത്തും. 15,000 കോടി രൂപയുടെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യ ധാം റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയവ ഇന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ഭഗവാന്‍ ശ്രീരാമന്റെ നഗരമായ അയോധ്യയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാനും ഞങ്ങളുടെ സര്‍ക്കാര്‍ ദൃഢനിശ്ചയത്തിലാണ്. ഈ ദിശയില്‍, പുതുതായി നിര്‍മ്മിച്ച വിമാനത്താവളവും പുനര്‍വികസിപ്പിച്ച റെയില്‍വേ സ്റ്റേഷനും ഞാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഇതോടൊപ്പം, അയോധ്യയും യുപിയുമുള്‍പ്പെടെ രാജ്യത്തിന്റെ പല മേഖലകളിലെയും എന്റെ കുടുംബാംഗങ്ങളുടെ ജീവിതം എളുപ്പമാക്കുന്ന നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടുന്നതിനുമുള്ള പദവിയും ഞാന്‍ ഏറ്റെടുക്കുമെന്ന് മോദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.