Newsperseconds.com

കോവിഷീല്‍ഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിച്ച് നിര്‍മ്മാതാക്കള്‍

Capture

ലണ്ടന്‍: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിച്ച് നിര്‍മ്മാതാക്കള്‍. രക്തം കട്ടപിടിക്കല്‍, മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്സിന്‍ കാരണമായേക്കാമെന്നാണ് നിര്‍മ്മാതാക്കളായ ആസ്ട്ര സെനേക വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ആസ്ട്രാസെനേക യു.കെ കോടതി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

വാക്‌സിന്‍ എടുത്തത് മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട നിരവധി പേര്‍ യുകെയില്‍ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വാക്‌സിന്‍ കാരണമായെന്ന് ചൂണ്ടിക്കാട്ടി യു.കെ ഹൈക്കോടതിയില്‍ ഇതുവരെ ഫയല്‍ ചെയ്തിട്ടുള്ളത് 51 കേസുകളാണ്. 2021 ഏപ്രിലില്‍ വാക്സിന്‍ എടുത്തതിന് പിന്നാലെ ജെയ്മി സ്‌കോട്ടിന്‍ എന്ന വ്യക്തിയ്ക്ക് മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹമാണ് ആദ്യം വാക്സിനെതിരെ കോടതിയെ സമീപിച്ചത്. വാക്സിന്‍ എടുത്തതിന് പിന്നാലെ ശരീരത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകളും അദ്ദേഹം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ പേര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Share this Article

Leave a Comment