Newsperseconds.com

‘എന്റെ ആരോഗ്യം, എന്റെ അവകാശം’; ഇന്ന് ലോക എയ്ഡ്‌സ് ദിനം

Untitled 1

ഡിസംബര്‍ 1, ലോക എയ്ഡ്‌സ് ദിനം. ‘എന്റെ ആരോഗ്യം, എന്റെ അവകാശം’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രമേയം. എച്ച്.ഐ.വി ബാധിതരെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്താതിരിക്കാനും എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് അക്വയേര്‍ഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം. രോഗം ബാധിച്ച വ്യക്തിയുടെ രോഗപ്രതിരോധ ശേഷി തകരാറിലാകുകയും അണുബാധകള്‍ക്കെതിരെ പോരാടാന്‍ ആ വ്യക്തിയെ കഴിവില്ലാത്തവരാക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.

1988 മുതലാണ് ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനമായി ലോകമെമ്പാടും ആചരിച്ചു വരുന്നത്.
ഓരോരുത്തരുടെയും അന്തസിനോടും ആരോഗ്യത്തോടുമുള്ള പ്രതിബദ്ധതയാണ് അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപം. പ്രതിരോധം, ചികിത്സ, പരിചരണം എന്നിവയ്ക്ക് തടസമായി നില്‍ക്കുന്ന വിവേചനത്തെയും സധൈര്യം നേരിടണമെന്നും ലോകാരോഗ്യസംഘടനയുടെ വെബ്‌സൈറ്റില്‍ പറയുന്നു. എയിഡ്‌സ് പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയിഡ്‌സ് പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങള്‍. എയിഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ അണിയുന്നത്.

Share this Article

Leave a Comment