മുഖക്കുരു ഇല്ലാതാക്കാന്‍ പലവിധം പ്രതിവിധികള്‍ തേടി പോകുന്നവരാണ് നമ്മള്‍. സ്ഥിരമായി മുഖക്കുരു ഉണ്ടാകുന്നതും ഇതുമൂലം ഭംഗി നഷ്ട്ടപ്പെടുന്നതുമെല്ലാം പലപ്പോഴും ആശങ്കയുണ്ടാക്കുന്നു. ചില സമയങ്ങളില്‍ അത് നമ്മുടെ ആത്മ വിശ്വാസത്തെ പോലും ബാധിക്കും. പല കൗമാരക്കാരിലും ഇന്ന് നീറുന്ന ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ് മുഖക്കുരു എന്നത്. പലരും മുഖക്കുരു കാരണം കണ്ണാടി നോക്കാന്‍ പോലും മടിക്കുന്നവരാണ്. മറ്റു പലരാണെങ്കില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ തുടങ്ങിയവ പരീക്ഷിച്ച് കുരുകളുടെ എണ്ണം കൂട്ടിയവരും ആകും. എന്നാല്‍ മുഖക്കുരു മാറ്റാന്‍ നമുക്ക് തന്നെ വീട്ടില്‍ വെച്ച് ചെയ്യാവുന്ന ചില ചികില്‍സാ രീതികള്‍ ഉണ്ട്. ഏതൊക്കെയെന്നു നോക്കാം.
ഇതാ മുഖക്കുരു ഒഴിവാക്കാന്‍ ചില എളുപ്പവഴികള്‍.
1, ഏറ്റവും പ്രധാനം ചര്‍മ്മ സംരക്ഷണമാണ്. എല്ലാ ദിവസവും ഏതെങ്കിലും വീര്യം കുറഞ്ഞ ഫേയ്സ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. മുഖം കഴുകാന്‍ ആരിവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ആഴ്ചയില്‍ രണ്ടുദിവസം സ്‌ക്രബ് ഉപയോഗിച്ച് മൃദുകോശങ്ങള്‍ നീക്കം ചെയ്യുന്നതും നല്ലതാണ്.
2, ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ചത് മുഖക്കുരുവില്‍ ഉരസുക. ഇതിലെ സിട്രിക്കാസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്റ്റിരിയയെ നീക്കാന്‍ സഹായിക്കും. ശേഷം പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും സണ്‍ക്രിം ലോഷന്‍ ഉപയോഗിക്കണം.
3, ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിന് മുകളിലായി 10 മിനിറ്റ് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
4, മുഖം ഐസ് ഉപയോഗിച്ച് കഴുകുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. മുഖക്കുരു മാത്രമല്ല ചൂടുകുരുവിനും ഈ വിദ്യ നല്ലതാണ്.
5, തേന്‍ ഒരു ബാക്റ്റീരിയ നാശിനിയാണ്. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് അല്‍പം തേന്‍ മുഖത്ത് പുരട്ടുകയും ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുകയും ചെയ്യുക.
6, മുഖത്തെ എണ്ണമയം കുറയ്ക്കാനായി ശര്‍ക്കര തേക്കുന്നതും നല്ലതാണ്. മാസത്തില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യാം.
7, പുതിന നീരോ പുതിന എണ്ണയോ മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
8, തേന്‍, കറുവാപ്പട്ട, ജാതിക്ക എന്നിവ ചേര്‍ത്ത് പേസ്റ്റുണ്ടാക്കി 30 മിനിറ്റ് മുഖത്ത് പുരട്ടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.
9, പഞ്ചസാരയുടെയും എണ്ണയുടെയും ഉപയോഗം കുറച്ച് പഴങ്ങള്‍ ധാരാളമായി ഉപയോഗിക്കുക.
10, ദിവസവും എട്ട് ഗ്ലാസ്സില്‍ കുറയാതെ വെള്ളം കുടിക്കുക.