Newsperseconds.com

‘ബിരിയാണിയുടെ തട്ട് താണ് തന്നെയിരിക്കും’; സ്വിഗിയില്‍ 2024ല്‍ ഓര്‍ഡര്‍ ചെയ്തത് 83 ദശലക്ഷം ബിരിയാണി

Biriyani

ഇന്ത്യന്‍ ഭക്ഷണ ശ്യംഖലയിലേക്ക് ഒട്ടനവധി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ വിളമ്പിയ വര്‍ഷമാണ് 2024. കുഴിമന്തിയും അല്‍ഫാമും ഷവര്‍മയുമയും ഷവായയുമെല്ലാം ഒപ്പത്തിനൊപ്പം നിന്നപ്പോഴും ഇന്ത്യക്കാരുടെ പ്രിയപ്പെട്ടവനായി ഒന്നാമനായി ബിരിയാണി നിലനിന്നു. സ്വിഗ്ഗി പുറത്തുവിട്ട 2024 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നതും അത് തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ, ഇന്ത്യയില്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഏറ്റവും ജനപ്രിയമായ വിഭവമായി ബിരിയാണി മാറിയിരിക്കുന്നു. 2024ല്‍ സ്വിഗ്ഗി 83 ദശലക്ഷം ബിരിയാണി ഓര്‍ഡറുകള്‍ നേടിയത്. രാജ്യത്ത് മിനിറ്റില്‍ 158 ബിരിയാണികള്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടുവെന്ന് ഇത് സൂചിപ്പിക്കുന്നു. ബിരിയാണിക്ക് ശേഷം, സ്വിഗ്ഗി ദോശയുടെ ജനപ്രീതി ഉയര്‍ത്തിക്കാട്ടി, അതില്‍ ഈ വര്‍ഷം 23 ദശലക്ഷം ഓര്‍ഡറുകള്‍ ലഭിച്ചു.

ബിരിയാണിയുടെ ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചതില്‍ ഹൈദരാബാദാണ് ഒന്നാമത്. 9.7 ദശലക്ഷം ഓര്‍ഡറുകളാണ് ഇവിടെ നിന്ന് ലഭിച്ചത്. 7.7 ദശലക്ഷവുമായി ബംഗളൂരുവും തൊട്ടുപിന്നാലെയുണ്ട്, മൂന്നാം സ്ഥാനം ചെന്നൈയ്ക്കാണ്. ഇവിടെ നിന്ന് 4.6 ദശലക്ഷം ദശലക്ഷം ബിരിയാണി ഓര്‍ഡറുകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അര്‍ദ്ധരാത്രിയിലും ചിക്കന്‍ ബര്‍ഗറിന് തൊട്ടുപിന്നാലെ ബിരിയാണിക്ക് ഡിമാന്റ് ഏറെയാണ്. റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നെത്തുന്ന ഓര്‍ഡറുകളിലും ബിരിയാണി തന്നെയാണ് മുന്നില്‍.

Share this Article

Leave a Comment