Newsperseconds.com

രാത്രിയില്‍ ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നവരാണോ? എങ്കില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍…

Bra

രാത്രി സമയങ്ങളില്‍ ബ്രാ ധരിച്ച് ഉറങ്ങിയാല്‍ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മിക്ക സ്ത്രീകള്‍ക്കും അറിയില്ല. ഉറങ്ങുന്ന സമയത്ത് ബ്രാ ധരിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. മാറിടത്തിന്റെ ഭംഗി നിലനിര്‍ത്താനാണ് പലരും രാത്രി കാലങ്ങളിലും ബ്രാ ഉപയോഗിക്കുന്നത്. ബ്രാ രാത്രിയില്‍ ഇടുന്നത് ആരോഗ്യപരമായ പ്രശ്നങ്ങള്‍ വരുത്തുമെന്നും ധരിയ്ക്കാതിരുന്നാല്‍ സൗന്ദര്യപരമായ പ്രശ്നം വരുമെന്നുമെല്ലാം പൊതുവേ കണക്കാക്കപ്പെടുന്നു. രക്തയോട്ടം കുറക്കുമെന്നും വിയര്‍പ്പ് കണങ്ങള്‍ തങ്ങി നിന്ന് ഫംഗസ് രൂപപ്പെടുമെന്നും പലര്‍ക്കും അറിയുമെങ്കിലും രാത്രികാലങ്ങളില്‍ ബ്രാ ഉപയോഗിക്കുന്നവരാണ് കൂടുതലും.

34

ഉറക്ക സമയത്ത് ഇറുകിയ ബ്രാ ദീര്‍ഘനേരം ധരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. ഉറങ്ങുമ്പോള്‍ ഇത്തരം ബ്രാ ധരിക്കുന്നത് രാത്രിയില്‍ അസ്വസ്ഥതയുണ്ടാക്കും. ബ്രാ ഇല്ലാതെ ഉറങ്ങുകയാണെങ്കില്‍ ശരീരം റിലാക്‌സ് ആവും. ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടുകയും ചെയ്യും. രക്തയോട്ടം നല്ല രീതിയില്‍ നടക്കാന്‍ ഇത് സഹായിക്കും. സുഖകരമായ ഉറക്കം, സ്തനങ്ങളുടെ ആരോഗ്യം, രക്തചംക്രമണം തുടങ്ങി ബ്രാ ധരിക്കാതിരുന്നാല്‍ ചില ആരോഗ്യ നേട്ടങ്ങളുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ബ്രാ ധരിച്ചില്ലെങ്കില്‍ മാറിടം തൂങ്ങുമോ എന്നത് പലര്‍ക്കും സംശയമാണ്. എന്നാല്‍ മാറിടം തുങ്ങുന്നത് ചര്‍മം അയയുമ്പോഴാണ്. രാത്രിയില്‍ ഇതിനാല്‍ തന്നെ ബ്രാ ധരിച്ചതു കൊണ്ടു മാത്രം ഈ പ്രശ്നം പരിഹരിയ്ക്കാനാകില്ല. കാരണം ചര്‍മം അയഞ്ഞു തൂങ്ങുന്നത് തടയാന്‍ ബ്രായ്ക്ക് കഴിയില്ല. ഇതിന് ചര്‍മത്തിനുള്ളിലെ കൊളാജനാണ് സഹായിക്കുന്നത്.

12

ബ്രാ ധരിച്ചു രാത്രി കിടന്നാല്‍ ഇത് ഇടുങ്ങിയ ഭാഗങ്ങള്‍ രക്തപ്രവാഹം തടസപ്പെടുത്താനും മുഴകളുണ്ടാക്കാനും കാരണമാകുന്നുവെന്ന് വിലയിരുത്തലുണ്ട്. വല്ലാതെ ഇറുകിയ ബ്രാ ഉറക്കത്തിലെങ്കിലും അല്ലെങ്കിലും അസൗകര്യവും അനാരോഗ്യകരവുമാണ്. അയഞ്ഞ വസ്ത്രങ്ങള്‍ വായു സഞ്ചാരമുള്ള വസ്ത്രങ്ങള്‍ എന്നത് ഇതിന് പ്രധാനമാണ്. ഇതിനാല്‍ തന്നെയും രാത്രി ബ്രാ ധരിയ്ക്കാതിരിയ്ക്കുന്നത് ഉറക്കമെന്നതിന് സഹായിക്കുന്ന ഒന്നാണെന്ന് പറയാം. ഉറക്കത്തിന് സൗകര്യപ്രദമായ വസ്ത്രധാരണ ശൈലിയില്‍ പെടുത്താവുന്ന ഒന്ന്. രാവിലെയും രാത്രിയും ദീര്‍ഘനേരം ബ്രാ ധരിക്കുന്നത്, പ്രത്യേകിച്ച് വളരെ ഇറുകിയതാണെങ്കില്‍, ചര്‍മ്മത്തില്‍ ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് ഇടയാക്കും. ഉറക്കത്തില്‍ സ്തനങ്ങളെ സ്വതന്ത്രമായി വിടുന്നതാണ് നല്ലത്. ഇത് ചര്‍മ്മപ്രശ്‌നങ്ങള്‍ തടയുകയും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Share this Article

Leave a Comment