Newsperseconds.com

സൂപ്പര്‍ ലീഗ് കേരള; ഫോഴ്സ കൊച്ചി എഫ്സിയെ നേരിടാന്‍ തയ്യാറായി തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി

Untitled 1

സൂപ്പര്‍ ലീഗ് കേരളയില്‍ നാളെ തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി,ഫോഴ്സ കൊച്ചി എഫ്സിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് പോരാട്ടം. സെമി ഫൈനലില്‍ ഇടം നേടാന്‍ ഇരുടീമുകള്‍ക്കും നാളത്തെ മത്സരം നിര്‍ണായകമാണ്. കഴിഞ്ഞയാഴ്ച കോഴിക്കോട്ട് നടന്ന മത്സരത്തില്‍ കരുത്തരായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയെ 2-1 ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തലാണ് കൊമ്പന്‍സ് നാളെ കളത്തിലിറങ്ങുന്നത്.

എട്ട് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി കൊമ്പന്‍സ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണുള്ളത്. സെമിഫൈനലില്‍ പ്രവേശിക്കാന്‍ കൊച്ചി ടീമിന് നാളത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. നിലവിലെ സാഹചര്യത്തില്‍ 16 പോയിന്റുള്ള കോഴിക്കോട് എഫ്സി മാത്രമാണ് സെമി ഉറപ്പിച്ച ഏക ടീം. 13 പോയിന്റുമായി കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 10 പോയിന്റുമായി ഫോഴ്സ നാലാം സ്ഥാനത്തും ഉണ്ട്. എല്ലാ ടീമുകള്‍ക്കും രണ്ട് കളികള്‍ ബാക്കിയുള്ളപ്പോള്‍ ഓരോ പോയിന്റും നിര്‍ണായകമാണ്.

 

Share this Article

Leave a Comment