നാടെങ്ങും കണ്ണന്മാരും ഗോപികമാരും നിറഞ്ഞാടുന്ന ഈ കൃഷ്ണാഷ്ടമി ദിനത്തില്‍ എല്ലാ ഭക്തര്‍ക്കും ആശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ്‌മേനോന്‍. ഈ ദിവസത്തെ കുറിച്ചോര്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും മനസില്‍ ആദ്യം ഓടിയെത്തുക മയില്‍പീലി അണിഞ്ഞ ഉണ്ണിക്കണ്ണന്മാര്‍ അണി നിരക്കുന്ന ശോഭാ യാത്രകളുടെ കാഴ്ചകളാണ്. കാലമെത്ര പിന്നിട്ടാലും ആ കാഴ്ച ഒളിമങ്ങാതെ അങ്ങനെ തന്നെ നിലനില്‍ക്കുമെന്നും ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു. നാടെങ്ങും ശ്രീ കൃഷ്ണ ജയന്തിയുടെ ഒരുക്കത്തിലാണ്. ഈ ജന്മാഷ്ടമി ദിവസം കൃഷ്ണ ചിന്തകളാല്‍ സന്തോഷവും സമാധാനവും നിറയട്ടെയെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
അതിജീവനത്തിന്റെയും സഹനത്തിന്റെയും ഈ അഷ്ടമി ദിനത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടുള്ളൊരു ശ്രീകൃഷ്ണ ജയന്തിയാണ്. ഭഗവാന്‍ മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ശ്രീ കൃഷ്ണ ജയന്തി. ചിങ്ങ മാസത്തില്‍ രോഹിണി നക്ഷത്രവും അഷ്ടമിയും ഒരുമിച്ച് വരുന്ന ദിനമാണിത്. ലോകത്തിലെ നന്മയ്ക്ക് അപചയം സംഭവിച്ചപ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചതെന്നാണ് ഐതിഹ്യം. ഈ ദിനം വിവിധ ആഘോഷങ്ങളാല്‍ നമ്മുടെ നാടെങ്ങും മുഖരിതമാവാറുണ്ട്. ഈ ജന്മാഷ്ടമി ദിനത്തില്‍ ശ്രീകൃഷ്ണന്‍ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും പ്രദാനം ചെയ്യട്ടെയെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.