Newsperseconds.com

‘സമൂഹത്തിലെ ദുര്‍ബലര്‍ക്ക് താങ്ങാകാനും അവരുടെ മിഴിനീരൊപ്പാനും അമ്മയ്ക്ക് എന്നും സാധിക്കട്ടെ’; 71-ാം ജന്മദിനം ആഘോഷിക്കുന്ന മാതാ അമൃതാനന്ദമയി ദേവിക്ക് ആശംസകള്‍ അറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ്‌മേനോന്‍

Untitled 1

71-ാം ജന്മദിനം ആഘോഷിക്കുന്ന മാതാ അമൃതാനന്ദമയി ദേവിക്ക് ആശംസകള്‍ അറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ്‌മേനോന്‍. ആയുരാരോഗ്യ സൗഖ്യത്തോടെ ജനങ്ങളെ സഹായിച്ചുകൊണ്ട് ഇനിയും ഏറെക്കാലം ജീവിക്കാന്‍ സര്‍വശക്തന്‍ ദീര്‍ഘായുസും ആരോഗ്യവും നല്‍കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ ഉപാധികളില്ലാത്ത സ്‌നേഹവും അനുഗ്രഹങ്ങളും ലഭിക്കാന്‍ ഭാഗ്യം ചെയ്യണം. ദൈവത്തോടുള്ള ഭക്തിയും പാവപ്പെട്ടവരോടുള്ള സമര്‍പ്പണ മനോഭാവവും അത്ഭുതകരമാണ്. എത്രയോ ഭക്തര്‍ക്ക് സ്വന്തം ജീവിതത്തിന്റെ പര്യായപദം തന്നെയാണ് അമ്മ. ഒരു യഥാര്‍ത്ഥ അമ്മയെപ്പോലെ അവര്‍ അവരുടെ ഭക്തരെ പരിപാലിക്കുന്നു. ഈ പുണ്യവും വിശുദ്ധവുമായ മുഹൂര്‍ത്തത്തില്‍ അമ്മയ്ക്ക് എന്റെ അഗാധമായ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെ നേതൃത്വത്തിലുള്ള വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന സാമൂഹിക സേവനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഭവന നിര്‍മ്മാണം, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ അമ്മ ചെയ്യുന്ന സവിശേഷ പ്രവര്‍ത്തനങ്ങളെയും സംഭാവനകളെയും കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അഭിമാനവും സന്തോഷവുമാണ്. 71-ാം പിറന്നാള്‍ ദിനത്തില്‍ വയനാട്ടിലെ ദുരന്തമേഖലയ്ക്ക് പ്രഖ്യാപിച്ചത് 15 കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ്. പ്രകൃതി ദുരന്തങ്ങളുടെ ഇരകളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്കായി സഹായഹസ്തം നീട്ടാനും അമ്മ എന്നും മുന്നില്‍ തന്നെയാണ്. സമൂഹത്തിലെ ദുര്‍ബലര്‍ക്ക് താങ്ങാകാനും അവരുടെ മിഴിനീരൊപ്പാനും അമ്മയ്ക്ക് എന്നും സാധിക്കട്ടെയെന്നും 71-ാം ജന്മദിനത്തില്‍ ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

Share this Article

Leave a Comment