Newsperseconds.com

സിപിഎമ്മിനു തിരിച്ചടി; മംഗലപുരം മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്; നാളെ കെ സുരേന്ദ്രനില്‍ നിന്ന് അംഗത്വം സ്വീകരിക്കും

Untitled 1

തിരുവനന്തപുരം: സിപിഐഎം മുന്‍ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയില്‍ ചേരും. നാളെ രാവിലെ 10.30 ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് മധു മുല്ലശ്ശേരി അറിയിച്ചു. ഇന്നലെ രാത്രി മധു ബിജെപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.

വ്യക്തമായി ആലോചിച്ചെടുത്ത തീരുമാനമാണ് ബിജെപിയിലേക്ക് മാറുന്നത്. നരേന്ദ്രമോദി സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപി അംഗത്വമെടുക്കുന്നതെന്നും മധു വ്യക്തമാക്കി. നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങള്‍ വലുതാണ്. ഇന്ത്യയുടെ വളര്‍ച്ചയും വലുതാണ്. മകന്‍ ഉള്‍പ്പെടെ കുടുംബം തന്നോടൊപ്പം ഉണ്ടെന്നും മധു കൂട്ടിച്ചേര്‍ത്തു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി അംഗങ്ങളും തന്നോടൊപ്പം വന്നിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ നാളെ സംസാരിക്കാമെന്നും മധു പറഞ്ഞു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും സെക്രട്ടറിയേറ്റ് അംഗങ്ങളും തന്നെ വിളിച്ചിരുന്നുവെന്നും മധു വെളിപ്പെടുത്തി.

സിപിഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ ആരോപണമുന്നയിച്ചാണ് മധു പാര്‍ട്ടി വിടുന്നത്. എന്നാല്‍ മധുവിനെതിരെ സാമ്പത്തിക, സംഘടനാ വിരുദ്ധ പരാതികളുണ്ടെന്നു സിപിഎം പറയുന്നു. മധുവിനെതിരെ ജോയി സിവില്‍, ക്രിമിനല്‍ കേസുകള്‍ നല്‍കും. ജില്ലാ സെക്രട്ടേറിയറ്റ് ഇന്നലെ യോഗം ചേര്‍ന്നു നിയമ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നു.

Share this Article

Leave a Comment