Newsperseconds.com

കല്ല്യാണ ട്രിപ്പിനായി അണിഞ്ഞൊരുങ്ങി ആനവണ്ടി; ഹരിപ്പാടിന്റെ ‘മൊഞ്ചത്തി’ക്ക് പ്രിയമേറുന്നു; കുറഞ്ഞ ചിലവില്‍ കെഎസ്ആര്‍ടിസിയില്‍ അടിപൊളി വിനോദയാത്രകളും; വയനാട്ടിലേക്കുള്ള ത്രിദിന ഉല്ലാസയാത്ര മെയ് എട്ടിന്

Main

എല്ലാവര്‍ക്കും ആനവണ്ടിയില്‍ യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടമാണ്. വിവാഹ യാത്രകള്‍ക്ക് ഇപ്പോള്‍ ആനവണ്ടി പ്രിയമേറുകയാണ്. ആലപ്പുഴ ജില്ലയിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ 21 മുതല്‍ മെയ് 5 വരെ 15 കല്യാണ ട്രിപ്പുകളാണ് നടന്നത്. ടൂറിസ്റ്റ് ബസ്സുകളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് കെഎസ് ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്. കലക്ഷന്‍ കുറവുള്ള റൂട്ടുകളിലോടുന്ന ബസ്സുകളാണ് കല്ല്യാണ യാത്രകള്‍ക്കായി കൂടുതലും ഓടുന്നത്. ഏറ്റവും കൂടുതല്‍ ട്രിപ്പുകള്‍ നടത്തിയത് ഹരിപ്പാട് ഡിപ്പോയില്‍ നിന്നായിരുന്നു. ഏഴ് ട്രിപ്പുകളാണ് നടത്തിയത്. എടത്വ(4), കായംകുളം(3), ചേര്‍ത്തല (1) എന്നീ ഡിപ്പോകളില്‍ നിന്നും ട്രിപ്പുകള്‍ നടത്തിയിരുന്നു. ഇന്നലെ 5 കല്യാണ ട്രിപ്പുകളാണ് ഹരിപ്പാട് ഡിപ്പോയില്‍ നിന്നും നടന്നത്. 5 ബസ്സുകളില്‍ എല്ലായ്‌പ്പോഴും അണിഞ്ഞൊരുങ്ങുന്നതും, നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടതും RSA 220 ഓര്‍ഡിനറി ബസ്സാണ്. ഹരിപ്പാട് ഡിപ്പോയുടെ മൊഞ്ചത്തി എന്നാണ് ഇതിനെ ആനവണ്ടി പ്രേമികള്‍ വിളിക്കുന്നത്.

Eee

ഈ ബസ്സിനെ പൊന്നുപോലെ നോക്കുന്ന ഡ്രൈവര്‍ ഗിരി ഗോപിനാഥും, ഭാര്യയും കണ്ടക്ടര്‍ കൂടിയായ താര ദാമോധരനുമാണ് ബസ്സിലൊപ്പമുണ്ടായിരുന്നത്. തൃക്കുന്നപ്പുഴ സ്വദേശിയായ ശ്യാം കുമാറിന്റെയും,ചെറിയനാട് സ്വദേശിനിയായ അഖില കൃഷ്ണന്റെയും വിവാഹമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറും ,ശ്യാമിന്റെ സുഹൃത്തുമായ സജീഷ് ചെറിയാന്‍ മുഖേനയാണ് പ്രൈവറ്റ് ഹയര്‍ പ്രകാരം ബസ്സ് ബുക്ക് ചെയ്തത്. ചെറിയനാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഹോളിഡേ ക്യാന്‍സലേഷന്‍ വരുന്ന ഓര്‍ഡിനറി ഉള്‍പ്പെടെയുളള ബസ്സുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കുറഞ്ഞ ഡീസല്‍ ചെലവില്‍ വലിയൊരു വരുമാനം എന്നതാണ് ഇത്തരം ട്രിപ്പുകളുടെ പ്രത്യേകത.

3

ഹരിപ്പാട് ഡിപ്പോയിലെ ഒരു ബസ്സും അതിലെ സ്ഥിരം യാത്രക്കാരും ജീവനക്കാരും അവര്‍ക്കിടയിലുള്ള ഹൃദയബന്ധങ്ങളും മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്. ഹരിപ്പാട്ട് ഡിപ്പോയിലെ 5.20 ആറ്റാങ്കരപ്പള്ളി എന്ന സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസാണ് ഇവിടുത്തെ ചര്‍ച്ചവിഷയം. ഹരിപ്പാട് മുതല്‍ തുടങ്ങി തമിഴ് നാട്ടിലുള്ള ആറ്റാങ്കര പള്ളിയിലേക്കുള്ള സര്‍വ്വീസിനെ യാത്രക്കാര്‍ ഹൃദയത്തിലേറ്റിയത് വളരെ പെട്ടെന്നാണ്. യാത്രക്കാരുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മയും ഇതിലൂടെ വിരിഞ്ഞു. ജാതിമത വര്‍ണ്ണ വര്‍ഗ്ഗ വൈജാത്യങ്ങള്‍ക്ക് അതീതമായി സ്റ്റേഹം എന്ന ദേശ ഭാഷയ്ക്കായി ഒന്നിച്ച് ചേരുകയാണ് ഇവര്‍. മാതൃകാപരമായ ഇത്തരം പ്രവൃത്തികള്‍ തുടരാന്‍ തന്നെയാണ് ഈ കൂട്ടായ്മയുടെ തീരുമാനവും.

44

അതേ സമയം, കല്ല്യാണ ട്രിപ്പുകളേക്കാള്‍ കൂടുതല്‍ വിനോദയാത്രകളും ആനവണ്ടികള്‍ നടത്തുന്നുണ്ട്. ആനവണ്ടിയിലെ സൈഡ് സീറ്റും ഫോണിലെ പാട്ടും തഴുകിയെത്തുന്ന കാറ്റുമെല്ലാം യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. ഈ മാസം 8 ന് വൈകിട്ട് പുറപ്പെട്ട് 11 ന് രാത്രിയില്‍ അവസാനിക്കുന്ന വയനാടന്‍ യാത്രയുടെ ഭാഗമാവാന്‍ നിരവധി ആളുകളാണ് എത്തിയത്. ആനവണ്ടിയേയും യാത്രയേയും ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. കെഎസ്ആര്‍ടിസി ബസ്സിലെ യാത്രകളും അതിലെ യാത്രികരും നമുക്ക് പരിചിതമാണ്. ആന വണ്ടിയിലെ യാത്രകളും നമുക്ക് അന്യമാവാന്‍ വഴിയില്ല. ആനവണ്ടി യാത്രകളിലെ അസ്വസ്ഥതകളാണ് മിക്കപ്പോഴും വാര്‍ത്തയാവാറുള്ളത്.

1

ഹരിപ്പാട് നിന്ന് നിരവധി യാത്രകളാണ് കെഎസ്ആര്‍ടിസി ബസ് നയിച്ചിട്ടുള്ളത്. ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ, മുനിയറ, തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ അതിമനോഹരമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. ചങ്ങനാശ്ശേരി , കോട്ടയം, കാഞ്ഞിരപ്പള്ളി , ഈരാറ്റുപേട്ട, തീക്കോയി , മേലു കാവ് , മേലുകാവ് മറ്റം, മുട്ടം വഴിയാണ് ഇല്ലിക്കല്‍ കല്ലിലെത്തിയത്. തങ്ങളുടെ പുതിയ അനുഭവങ്ങളിലൂടെ യാത്രക്കാര്‍ മറ്റൊരു ലോകത്തെത്തി. ഒരുപാട് പൈസ ചെലവാക്കി ടൂറിസ്റ്റ് ബസ്സുകളില്‍ വരുമ്പോള്‍ കിട്ടാത്ത പല അനുഭവങ്ങളും കെഎസ്ആര്‍ടിസിയില്‍ വന്നപ്പോള്‍ കിട്ടിയെന്നായിരുന്നു യാത്രക്കാരുടെ മറുപടി. എന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന കുറെ നല്ല സൗഹൃദവും നല്ല ദിവസവും തന്നതിന് KSRTCയോട് നന്ദി പറയുകയാണ് യാത്രക്കാര്‍.2

BTC വഴി യുള്ള ഇത്തരം യാത്രകള്‍ KSRTC യെ സാധാരണ ജനങ്ങളുടെ മനസിലേക്ക് എത്തിക്കുവാന്‍ സഹായിക്കുന്നു. കുറഞ്ഞ ചെലവില്‍ വലിയ യാത്രകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ഒരു പിടി നല്ല അനുഭവങ്ങള്‍ തരുന്ന ഇത്തരം യാത്രകളില്‍ ഏതൊരു സാധാരണക്കാരനും പങ്കു ചേരുകയും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യാം. സാധാരണക്കാരന് അപ്രാപ്യമായിരുന്ന നല്ല ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാനും സന്തോഷിക്കുവാനും പറ്റുന്നതില്‍ KSRTC വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ മെയ് മാസത്തില്‍ KSRTC ഹരിപ്പാട് ഡിപ്പോയില്‍ നിന്നും വയനാട്ടിലേക്ക് ത്രിദിന ഉല്ലാസ യാത്രയാണ് നടത്താന്‍ പോകുന്നത്. വയനാടന്‍ കാനന ഭംഗി ആസ്വദിച്ചു വന്യ മൃഗങ്ങളെ കണ്ടു കൊണ്ട് ഒരു ജംഗിള്‍ സഫാരി പാക്കേജും ഉള്‍പ്പെടെയാണ് വയനാടന്‍ യാത്ര. മെയ് 09,10,11 തിയ്യതികളിലായിട്ടാണ് യാത്ര പോകുന്നത്. മെയ് എട്ടിന് വൈകിട്ട് പുറപ്പെടുന്ന യാത്രയില്‍ ആദ്യ ദിനം എന്‍ ഊര്, പൂക്കോട് തടാകം, ഹണി മ്യൂസിയം, കാരാപ്പുഴ ഡാം എന്നീ സ്ഥലങ്ങളിലേക്കായിരിക്കും. രണ്ടാം ദിനത്തില്‍ മാവിലന്‍ തോട്, കുറുവാ ദ്വീപ്, ബാണാസുര ഡാം, ജംഗിള്‍ സഫാരി ഇവിടങ്ങളിലാണ്. മൂന്നാം ദിവസം ജൈന ക്ഷേത്രം, എടക്കല്‍ ഗുഹ,അമ്പല വയല്‍,ഹെറിറ്റേജ് മ്യൂസിയം, സൂചിപ്പാറ വെള്ളച്ചാട്ടം, ലക്കിടി വ്യൂ പോയിന്റ് എന്നീ സ്ഥലങ്ങളും സന്ദര്‍ശിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് കെഎസ്ആര്‍ടിസി ഹരിപ്പാട് എന്ന അവരുടെ ഫേസ്ബുക്ക് പേജിലൂടെ ബന്ധപ്പെടാം.

Share this Article

Leave a Comment