മലപ്പുറം: കീഴ്‌ശ്ശേരിയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ മദ്യപിച്ച് ആയിരുന്നു വാഹനമോടിച്ചത്. കാര്‍ ഓടിച്ചിരുന്ന വാഴക്കാട് സ്വദേശി ശ്യാംലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 11:45 നോട് കൂടിയാണ് കീഴ്‌ശ്ശേരിയില്‍ അപകടം നടന്നത്. ഒരു പൊലീസുകാരന്‍ ഉള്‍പ്പടെ നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശിപത്രിയില്‍ പ്രവേശിപ്പിച്ചു.