Newsperseconds.com

മലപ്പുറത്ത് രണ്ടിടത്ത് കാട്ടുപന്നി ആക്രമണം; രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു; നിരവധി വാഹനങ്ങളും തകര്‍ത്തു

Capture

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് രണ്ടിടത്തായി കാട്ടുപന്നി ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി കഞ്ഞിപ്പുര ടൗണിലും എടയൂരിലുമാണ് കാട്ടുപന്നി എത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസുകാരിയെയും സഹോദരനേയുമാണ് കാട്ടുപന്നി അക്രമിച്ചത്.

അതേ സമയം, പ്രദേശത്തെ കവലയില്‍ നിര്‍ത്തിയിട്ട നിരവധി വാഹനങ്ങളു പന്നി തകര്‍ത്തു. എടയൂരില്‍ വഴിയാത്രക്കാര്‍ക്ക് നേരെയായിരുന്നു പന്നിയുടെ ആക്രമണം. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രികാലങ്ങളില്‍ ഈ മേഖലയിലെ പന്നി ശല്യം കൂടുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Share this Article

Leave a Comment