സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിന് വേണ്ടി കളിക്കുന്നതിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷന്‍. ഇതിനൊപ്പം 30,000 സൗദി റിയാല്‍ പിഴയും ചുമത്തി. നടപടിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കിയിട്ടുണ്ട്.
മത്സരത്തിനിടെ മെസി മെസി എന്ന് ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് നേരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അശ്ലീല ആംഗ്യം. ലയണല്‍ മെസ്സിയെ പരാമര്‍ശിക്കുന്ന ‘മെസ്സി’ യുടെ പശ്ചാത്തല ഗാനങ്ങളും കേള്‍ക്കുന്നതിനിടെയാണ് സംഭവം. സൗദി അറേബ്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഡിസിപ്ലിനറി ആന്‍ഡ് എത്തിക്സ് കമ്മിറ്റി വ്യാഴാഴ്ച പുലര്‍ച്ചെയാണ് വിലക്ക് പ്രഖ്യാപിച്ചത്.
സംഭവത്തില്‍ സൗദി ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റൊണാള്‍ഡോ കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മത്സരങ്ങളില്‍നിന്ന് താരത്തിനു മാറി നില്‍ക്കേണ്ടിവരും. എത്ര കളികളില്‍ റൊണാള്‍ഡോ പുറത്തിരിക്കേണ്ടിവരുമെന്നു വ്യക്തമല്ല. സൗദി പ്രോ ലീഗില്‍ വ്യാഴാഴ്ചയാണ് അല്‍ നസ്‌റിന്റെ അടുത്ത മത്സരം. അതിനു മുന്‍പ് റൊണാള്‍ഡോയ്‌ക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കും.