ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം സീസണിന് ഇന്ന് തുടക്കം കുറിക്കും. ഇനി രണ്ട് മാസക്കാലം ഐപിഎല്‍ മാമാങ്കമാണ് നടക്കാന്‍ പോകുന്നത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയമാണ് ഐപിഎല്‍ 17-ാം പൂരത്തിന്റെ തുടക്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇന്ന് നേരുടുന്നതോടെ മത്സരത്തിന് തുടക്കമാകും. ലോകമെമ്പാടുമുള്ള നിരവധി മികച്ച കളിക്കാരെ ഉള്‍ക്കൊള്ളുന്ന 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്-2024ന്റെ 17-ാമത് എഡിഷനോടെ ക്രിക്കറ്റിന്റെ ഏറ്റവും വലിയ വിസ്മയത്തിനാണ് ഇന്ന് തുടക്കമാകുന്നത്. 12 വേദികളില്‍ 74 കളികള്‍. 17 ദിവസത്തെ 21 മത്സരക്രമമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൂടി പരിഗണിച്ച് ബാക്കി മത്സരങ്ങളുടെ വിവരങ്ങള്‍ ഉടന്‍ അറിയിക്കും. മെയ് 26നാണ് ഫൈനല്‍. ചെന്നൈയുടെ നായകനായുള്ള ആദ്യ മത്സരത്തിന് റുതുരാജ് ഗെയ്ക്ക്വാദ് കളത്തിലിറങ്ങുന്നു എന്നതാണ് ഉദ്ഘാടന മത്സരത്തിന്റെ ഹൈലൈറ്റ്. അഞ്ചുതവണവീതം കിരീടം നേിടയവരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും. ഇന്ന് ആദ്യമത്സരം നടക്കുമ്പോള്‍ എം എസ് ധോണിയും ഋതുരാജ് ഗെയ്ക്വാദുമായിരിക്കും ശ്രദ്ധാകേന്ദ്രം.