കണ്ണൂര്‍: മുന്‍ ദേശീയ ബാസ്‌കറ്റ് ബോള്‍ താരം കിടപ്പുമുറയില്‍ മരിച്ച നിലയില്‍. കണ്ണൂരിലാണ് സംഭവം. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ കൂടിയായ ചന്ദനക്കാംപാറ വെട്ടത്ത് ബൊബിറ്റ് മാത്യുവിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്സിലെ കിടപ്പുമുറിയിലാണ് ബൊബിറ്റ് മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ ഓഫിസിലെ സ്പോര്‍ട്സ് അസിസ്റ്റന്റായിരുന്നു ബൊബിറ്റ്. തനിച്ചായിരുന്നു താമസം. അതേസമയം ബൊബിറ്റ് മാത്യുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ത്യന്‍ ജൂനിയര്‍ ടീമിലും സംസ്ഥാന ടീമിലും അംഗമായിരുന്നു. മാത്യുവിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: ടിന്റു (അയര്‍ലന്‍ഡ്). മകന്‍: എയ്ഞ്ചലോ.