മുംബൈ: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സ്‌ക്വാഡില്‍ ഇടം പിടിച്ച മലയാളി താരം സഞ്ജു സാംസണ് ആശംസകള്‍ അറിയിച്ച് നടന്‍ ബിജു മേനോന്‍. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സെലക്ടര്‍മാര്‍ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഒരപാട് തവണ തഴയപ്പെട്ട ശേഷമാണ് സഞ്ജുവിന് ഇത്തരമൊരു വലിയ അവസരം ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പല പ്രമുഖരും സഞ്ജുവിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തുകയാണ്.
സഞ്ജുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന ചിത്രം പങ്കുവെച്ചാണ് ബിജു മേനോന്‍ അഭിനന്ദനം അറിയിച്ചത്. ‘അഭിമാനവും സന്തോഷവും സുഹൃത്തേ, ഇനിയും മുന്നേറൂ’, എന്ന അടിക്കുറിപ്പോടെയാണ് ബിജു മേനോന്‍ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്.
എസ് ശ്രീശാന്തിന് ശേഷം ഇന്ത്യക്കായി ടി20 ലോകകപ്പ് കളിക്കുന്ന ആദ്യത്തെ മലയാളിയാണ് സഞ്ജു സാംസണ്‍. സഞ്ജുവിന് ടി20 ലോകകപ്പിലേക്ക് വിളിയെത്തിയതിന് പിന്നാലെ ശ്രീശാന്ത് സഞ്ജുവിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ്. സഞ്ജു സാംസണ്‍ മോനെ അടിപൊളി. മലയാളി പുലിയാടാ. എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും അദ്ദേഹം കുറിച്ചു.