ഭുവനേശ്വറില്‍ നടന്ന ഫെഡറേഷന്‍ കപ്പ് 2024 അത്ലറ്റിക്സ് മീറ്റില്‍ പുരുഷ ജാവലിന്‍ ത്രോയില്‍ 82.27 മീറ്റര്‍ എറിഞ്ഞ് ഇന്ത്യന്‍ അത്ലറ്റ് നീരജ് ചോപ്ര സ്വര്‍ണം നേടി. 26 കാരനായ നീരജ് മൂന്ന് വര്‍ഷം മുമ്പ് ഒളിമ്പിക് ചാമ്പ്യനായതിന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഒരു മത്സരത്തില്‍ പങ്കെടുക്കുന്നത്. 2021 മാര്‍ച്ചില്‍ നടന്ന ഫെഡറേഷന്‍ കപ്പിലാണ് നീരജ് അവസാനമായി ഇന്ത്യയില്‍ മത്സരിച്ചത്, അവിടെ 87.80 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയിരുന്നു.
കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവ് ഡിപി മനു 82.06 മീറ്റര്‍ ചാടി വെള്ളി മെഡല്‍ കരസ്ഥമാക്കിയപ്പോള്‍ ഉത്തം ബാലാസാഹേബ് പാട്ടീല്‍ 78.39 മീറ്റര്‍ ചാടി വെങ്കലം നേടി.