പാരീസ് ഒളിമ്പിക്സിലെ ഹോക്കി മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയ പി.ആര് ശ്രീജേഷിനും ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയ നീരജ് ചോപ്രയ്ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. വരുന്ന തലമുറകള്‍ക്കായി കാത്തുസൂക്ഷിക്കുന്ന ഒരു നേട്ടമാണിത്. ഒളിമ്പിക്സിലെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം മെഡലാണിത് എന്നതിനാല്‍ ഇത് കൂടുതല്‍ സവിശേഷമാണ്. ഈ വിജയം ഓരോ ഇന്ത്യക്കാരനും അഭിനാമാണെന്ന് ഡോ.രാജീവ്മേനോന്‍ പറഞ്ഞു. ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കും അദ്ദേഹം അഭിനന്ദനമറിയിച്ചു. പാകിസ്ഥാന് താരം അര്‍ഷാദ് നദീമിന് പിന്നില്‍ എത്താന്‍ നീരജ് ചോപ്രക്ക് സാധിച്ചു. ഇന്ത്യയുടെ നേട്ടം വൈകാരികമാണെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു.

ഇന്ത്യയുടെ അഭിമാന താരങ്ങള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്.സി രാജീവ്ദാസും അഭിനന്ദനങ്ങള്‍ അറിയിച്ചു. സമാനതകളില്ലാത്ത സന്തോഷത്തിന്റെ നിമിഷമാണിത്. ഈ വിജയം നമ്മുടെ താരങ്ങളുടെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ്. കായികതാരങ്ങളെയും അവരുടെ പരിശീലകരെയും അവരെ പിന്തുണയ്ക്കുന്ന മുഴുവന്‍ പേരെയും ഈ നിമിഷത്തില്‍ അഭിനന്ദനമറിയിക്കുന്നുവെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു.
പാരിസ് ഒളിംപിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ പി.ആര് ശ്രീജേഷിനെ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് അഭിനന്ദിച്ചു. തുടര്‍ച്ചയായി രണ്ട് ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ മലയാളി താരം എന്ന നിലയില്‍ ശ്രീജേഷിന്റെ വിജയം ചരിത്രനേട്ടമാണെന്ന് അനുമോദനക്കുറിപ്പില്‍ ആനന്ദബോസ് പറഞ്ഞു.