Newsperseconds.com

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം അഞ്ചാം തവണയും ഇന്ത്യക്ക്

Untitled 1

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യയ്ക്ക്. അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി കിരീടം നേടുന്നത്. ആതിഥേയരായ ചൈനയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ചാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്.

51-ാം മിനിറ്റില്‍ ജുഗരാജ് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. മത്സരം അവസാനിക്കാന്‍ ഏഴു മിനിറ്റു മാത്രം ബാക്കി നില്‍ക്കെ അഭിഷേക് നല്‍കിയ പാസില്‍നിന്നായിരുന്നു ജുഗരാജ് ഗോളടിച്ചത്. മത്സരത്തിന്റെ നാലാം ക്വാര്‍ട്ടറിലാണ് ചൈനീസ് പ്രതിരോധം തകര്‍ത്ത് ഇന്ത്യ മുന്നിലെത്തിയത്. ഗോള്‍ വഴങ്ങാതിരിക്കാന്‍ പ്രതിരോധക്കോട്ട കെട്ടിയ ചൈനയെ മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഇന്ത്യ തകര്‍ത്തെറിയുകയായിരുന്നു.

Share this Article

Leave a Comment