ആവേശം നിറഞ്ഞ മത്സരങ്ങളാണ് കാര്യവട്ടം എല്‍ എന്‍ സി പി ഇ സ്റ്റേഡിയത്തില്‍ ഇന്നലെ അരങ്ങേറിയത്. കളിക്കളത്തിലെ ഒന്നാം ദിനം നിരവധി മിന്നും പ്രകടനങ്ങള്‍ക്ക് സാക്ഷിയായി. വയനാട് ജില്ലയാണ് ആദ്യ ദിനത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റു നേടി മുന്നിലുള്ളത്. 70 പോയിന്റുകളാണ് ജില്ലയ്ക്ക് ആദ്യ ദിനം ലഭിച്ചത്. 26 പോയിന്റുമായി തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തും തൊട്ടു പിറകില്‍ 25 പോയിന്റുമായി ഇടുക്കി ജില്ല മൂന്നാം സ്ഥാനത്തുമാണ്.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്‌കൂള്‍ തലത്തില്‍ കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ 18 പോയിന്റുമായി ഒന്നാം സ്ഥാനത്തും 15 പോയിന്റുമായി പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനത്തും 7 പോയിന്റുകളുമായി വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമാണ്.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല ഡോ അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ 23, 14, 10 എന്ന പോയിന്റു നിലയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്താണ്. 1500 മീറ്റര്‍ ഓട്ടം, ഹൈ ജംപ്, ലോഗ് ജംപ്, ഷോട്ട്പുട്ട്, 4 ത 400 മീറ്റര്‍ റിലേ, ആര്‍ച്ചറി, ക്രിക്കറ്റ് ബോള്‍ ത്രോ തുടങ്ങിയവയായിരുന്നു ഇന്നത്തെ ആദ്യദിനത്തിലെ ആകര്‍ഷണം. ഹീറ്റ്‌സ്, ഫൈനല്‍ എന്നിങ്ങനെ മുപ്പതിലധികം ഇനങ്ങളില്‍ വിദ്യാര്‍ഥികള്‍ മാറ്റുരച്ചു.