Newsperseconds.com

ഇത് അതിജീവനത്തിന്റെ കരുത്ത്; കളിക്കളത്തില്‍ 2024 ല്‍ ഒന്നാമതായി വയനാട്; രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം

Untitled 1

പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച കളിക്കളം- 2024 സമാപിക്കുമ്പോള്‍ അതിജീവനത്തിന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ് വയനാട്. മത്സരത്തിനെത്തിയ മറ്റു 12 ജില്ലകളെയും പിന്നിലാക്കി ഓരോ ദിനവും ബഹുദൂരം മുന്നേറിയാണ് വയനാട് ജില്ലാ മുന്നിലെത്തിയിരിക്കുന്നത്. 445 പോയിന്റുകളുമായാണ് വയനാട് ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് 125 പോയിന്റുകളുമായി മേളയ്ക്ക് ആതിഥേയത്വം വഹിച്ച തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് 100 പോയിന്റുകളുമായി കണ്ണൂരുമാണ്.

131 പോയിന്റുകള്‍ നേടി കണിയാമ്പറ്റ എം ആര്‍ എസ് ചാമ്പ്യന്‍മാരായി. 100 പോയിന്റുമായി കണ്ണൂര്‍ എം ആര്‍ എസ് റണ്ണര്‍ അപ്പാണ്. വ്യക്തിഗത ചാമ്പ്യന്‍മാരായി ടി ഡി ഒ മാനന്തവാടിയിലെ രഞ്ജിത കെ ആര്‍, കുളത്തുപ്പുഴ എം ആര്‍ എസിലെ കൃഷ്ണനുണ്ണി എസ്, കണ്ണൂര്‍ എം ആര്‍ എസിലെ വിജിത കെ ബി, തിരുനെല്ലി ആശ്രം എം ആര്‍ എസിലെ റിനീഷ് മോഹന്‍, കണിയാമ്പറ്റ എം ആര്‍ എസിലെ അനശ്വര, എം ആര്‍ എസ് കണ്ണൂരിലെ രാഗേഷ് എ സി എന്നിവരെ തിരഞ്ഞെടുത്തു.

Share this Article

Leave a Comment