Newsperseconds.com

ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ആദ്യ ചുവടുവെയ്പ്പില്‍ ഇന്ത്യ; ഐഒസിക്ക് കത്തയച്ചു

Untitled 1

2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമത്തിന്റെ ആദ്യ ചുവടുവെപ്പായി ഐഒസിക്ക് ഔപചാരികമായ കത്തയച്ച് ഇന്ത്യ. ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും, ഒക്ടോബര്‍ ഒന്നിന് ഐഒസി ഫ്യൂച്ചര്‍ ഹോസ്റ്റ് കമ്മീഷന് അഹമ്മദാബാദിനെ ആതിഥേയ നഗരമായി കണക്കാക്കി കത്ത് അയച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന 141-ാമത് ഐഒസി സെഷന്റെ ഉദ്ഘാടന വേളയില്‍, 2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ഉദ്ദേശ്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ 10 രാജ്യങ്ങളാണ് നിലവില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. 2032 ഒളിമ്പിക്‌സ് വരെയുള്ള വേദികളാണ് ഇതുവരെ പ്രഖ്യാപിച്ചത്.

Share this Article

Leave a Comment