Newsperseconds.com

സംസ്ഥാനസ്‌കൂള്‍ കായികമേള; ആവേശം ഫുള്‍ ഓണ്‍; കൊച്ചിയില്‍ ട്രാക്ക് ഉണര്‍ന്നു

Untitled 1

കൗമാര കേരളത്തിന്റെ കായികാവേശമൊന്നാകെ ഇന്ന് മുതല്‍ കൊച്ചിയുടെ കായലോളങ്ങള്‍ക്കൊപ്പം അലയടിച്ചുയരും. ഒളിമ്പിക്സ് മാതൃകയില്‍ ആദ്യമായി സംഘടിപ്പിച്ച സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ പുതിയ വേഗവും ദൂരവും തേടി കുട്ടിക്കേരളം കുതിക്കാനൊരുങ്ങുകയാണ് കൊച്ചിയില്‍. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രധാന ആകര്‍ഷണമായ അത്‌ലറ്റിക്സ് മത്സരങ്ങള്‍ക്ക് വ്യാഴാഴ്ച രാവിലെ പ്രധാനവേദിയായ മഹാരാജാസ് കോളേജ് മൈതാനത്ത് തുടക്കമായി.

രാവിലെ 6.10 ന് സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്ത മത്സരത്തോടെയാണ് അത്ലറ്റിക്സ് മല്‍സരങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് 6.55 ന് സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്ത മത്സരം, 7.20 ന് ജൂനിയര്‍ ആണ്‍കുട്ടികളുടെ 300 മീറ്റര്‍ നടത്ത മത്സരം എന്നിവ നടന്നു. തുടര്‍ന്ന് മൈതാനത്തെ വിവിധ ഭാഗങ്ങളിലായി സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പ്, 400 മീറ്റര്‍ ഓട്ടം, ഷോട്ട് പുട്ട്,4×100 മീറ്റര്‍ റിലേ, സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടം, ലോങ് ജമ്പ്, ഷോട്ട്പുട്ട്, 4×100 മീറ്റര്‍ റിലേ, ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട്, ഹാമര്‍ത്രോ, ലോങ് ജമ്പ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട്, 3000 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ ഓട്ടം, ഹൈജമ്പ്, ലോങ് ജമ്പ്, 4×100 മീറ്റര്‍ റിലേ മത്സരങ്ങള്‍ നടന്നു.

Share this Article

Leave a Comment