Newsperseconds.com

ഘാന ഫുട്ബോൾ താരം റാഫേൽ ദ്വാമേന സൂപ്പർലിഗ് മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു

Untitled Design (6)

ഘാന ഫുട്ബോൾ താരം റാഫേൽ ദ്വാമേന (28) കുഴഞ്ഞുവീണ് മരിച്ചു. അൽബേനിയൻ സൂപ്പർലിഗ് മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ദ്വാമേന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

ശനിയാഴ്ച അൽബേനിയൻ ലീഗിലെ എഗ്നേഷ്യയും പാർടിസാനിയും തമ്മിലുള്ള മത്സരത്തിനിടെയാണ് കളിയുടെ 24-ാം മിനിറ്റിൽ ഗ്രൗണ്ടിൽ ദ്വാമേന ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണത്. ഡോക്ടർമാർ പ്രാഥമിക പരിശോധന നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2017ൽ ദ്വാമേനയ്ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ താരം ​ഗ്രൗണ്ട് വിടാൻ തയാറായിരുന്നില്ല. 2021-ൽ ഓസ്ട്രിയൻ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ദ്വാമേനയ്ക്ക് ഇംപ്ലാന്റബിൾ കാർഡിയോവർട്ടർ-ഡിഫിബ്രിലേറ്റർ (ഐസിഡി) ഘടിപ്പിച്ചിരുന്നു.

Share this Article

Leave a Comment