ജർമൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവർ അന്തരിച്ചു. 78 വയസായിരുന്നു. ജർമനിയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോൾ താരമായിരുന്നു ബോവർ.
1974ലാണ് ഫ്രാൻസ് ബെക്കൻ ബോവർ ലോകകപ്പ് നേടിയത്. ശേഷം 1990ൽ ബോവർ പരിശീലകനായിരിക്കുമ്പോഴും ലോകകപ്പ് സ്വന്തമാക്കാൻ ജർമൻ ഫുട്‌ബോൾ ടീമിന് കഴിഞ്ഞു. ജർമൻ ഫുട്ബോളിന്റെ ഐക്കണായ ബോവർ ഡെർ കൈസർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രണ്ട് തവണ ബാലൻഡിയോർ പുരസ്കാരവും ബോവറിനെ തേടി എത്തിയിട്ടുണ്ട്.
2006 ൽ ജർമ്മനിയിൽ നടന്ന ലോകകപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ 2017 ൽ ബെക്കൻബോവർ ആരോപണങ്ങളുടെ നിഴലിൽ വന്നതോടെ ബോവറുടെ പിൽക്കാല ജീവിതവും വാർത്തയായിരുന്നു. ഈ കേസിൽ 2020ൽ ബോവറിനെതിരായ വിചാരണ അവസാനിക്കുകയായിരുന്നു.